ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി.
കൊച്ചി : ക്രിക്കറ്റ് താരം ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി. ശ്രീശാന്തിനെതിരെ മതിയായ തെളിവില്ലാതെയാണ് ബി.സി.സി.ഐ അച്ചടക്ക നടപടി സ്വീകരിച്ചതെന്നും സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു. ഐ.പി.എൽ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടർന്ന് 2013 ഒക്ടോബർ പത്തിനാണ് ബി.സി.സി.ഐ വിലക്ക് ഏർപ്പെടുത്തിയത്. ഇതിനെതിരെ ശ്രീശാന്ത് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. രാജസ്ഥാൻ റോയൽസിലെ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിംഗ്സ് ഇലവനുമായി നടന്ന മത്സരത്തിൽ വാതുവെപ്പിനു വിധേയനായി കളിച്ചെന്ന് കണ്ടെത്തി 2013 മേയ് 16 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ബി.സി.സി.ഐ അച്ചടക്ക നടപടിയെടുത്തത്. എന്നാൽ ഈ കേസിൽ പട്യാല അഡി. സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയില്ല. തുടർന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. ശ്രീശാന്തിനൊപ്പം അറസ്റ്റിലായ സുഹൃത്ത് ജിജു ജനാർദനനും വാതുവെപ്പുകാരനായ ചന്ദേഷ് ചന്ദുഭായ് പട്ടേലും തമ്മിലുള്ള ടെലിഫോൺ സംഭാഷണമാണ് കേസിലെ മുഖ്യ തെളിവായി ബി.സി.സി.ഐ ചൂണ്ടി കാട്ടുന്നത്. എന്നാൽ വാതുവെപ്പുമായി ...