നടൻ അജു വർഗ്ഗീസ്


കൊച്ചി : ആക്രമണത്തിനിരയായ യുവനടിയുടെ പേര് വെളിപ്പെടുത്തതിന്റെ പേരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ നടൻ അജു വർഗ്ഗീസ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് നൽകാൻ നിർദേശിച്ചു. 
ഫെബ്രുവരി 17 ന് നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്ന് നടൻ ദിലീപിനെതിരെ അന്വേഷണം തിരിഞ്ഞ ഘട്ടത്തിലാണ് അജു വർഗ്ഗീസ് തന്റെ ഫേസ് ബുക്ക് അക്കൗണ്ടിൽ നടിയുടെ പേരെടുത്തു പറഞ്ഞ് വിവാദ പോസ്റ്റിട്ടത്. നടിയ്ക്ക് പിന്തുണ അറിയിക്കുന്നതിനൊപ്പം സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വരണമെന്നും അജു വ്യക്തമാക്കിയിരുന്നു. ഇരയായ നടിയുടെ പേരു വെളിപ്പെടുത്തുന്നത് കുറ്റകരമാണെന്ന് അറിയാതെയാണ് ഇതു ചെയ്തതെന്നും തെറ്റാണ് ചെയ്തതെന്ന് വ്യക്തമായപ്പോപ്പ തന്നെ പോസ്റ്റ് പിൻവലിച്ചു മാപ്പു പറഞ്ഞു. ഇതിനിടെ കളമശേരി സ്വദേശി ഗിരീഷ് ബാബു സംഭവം ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ കളമശേരി പൊലീസ് കേസെടുത്തു. ഇതിനെതിരെയാണ് അജു ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഇന്നലെ സിംഗിൾബെഞ്ച് പരിഗണിച്ചപ്പോൾ ഹർജിക്കാരന്റെ വാദത്തെ സർക്കാർ എതിർത്തു. കേവലം വ്യക്തിപരമായ പ്രശ്നമല്ലിതെന്നും കേസ് പിൻവലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്ന് ഹൈക്കോടതി നോട്ടീസ് നൽകാൻ നിർദേശിക്കുകയായിരുന്നു. അജു വർഗ്ഗീസിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്ന് വ്യക്തമാക്കി നടി ഒപ്പിട്ടു നൽകിയ സത്യവാങ്മൂലവും അജു വർഗ്ഗീസ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അജു വർഗ്ഗീസുമായുള്ള വ്യക്തിബന്ധം കണക്കിലെടുത്താണ് ഇൗ തീരുമാനമെന്നും അജുവിനോട് വിദ്വേഷമില്ലെന്നും നടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നക്സൽ വർഗീസ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട്

ഡ്രൈവർ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ

സെൻകുമാറിനെ നിയമിക്കണമെന്ന ആവശ്യം