മിസോറം ലോട്ടറികൾ

കൊച്ചി : പാലക്കാട്ടെ ടിസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ ഗോഡൗണിൽ നിന്ന് മിസോറം ലോട്ടറികൾ പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റു ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേരള ലോട്ടറിയുടെ അംഗീകൃത ഡീലറായ കോയമ്പത്തൂർ സ്വദേശി എസ്.എസ്. വിഷ്‌ണു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ജൂലായ് 28 നാണ് പാലക്കാട് കസബ പൊലീസ് മിസോറം ലോട്ടറികൾ പി‌ടിച്ചെടുത്തത്. 29 ന് പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനടക്കം തന്റെ ഒാഫീസിൽ എത്തിയെന്നും തന്റെയും പിതാവിന്റെയും ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിച്ചു പോയെന്നും വിഷ്ണുവിന്റെ ഹർജിയിൽ പറയുന്നു. ടിസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സിൽ നിന്ന് മിസോറം ലോട്ടറി വാങ്ങുകയോ സ്റ്റോക്ക് ചെയ്യുകയോ വിൽക്കുകയോ ചെയ്തിട്ടില്ല. എങ്കിലും തന്നെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹം ശക്തമാണെന്നും ഇതിനാലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതെന്നും ഹർജിയിൽ പറയുന്നു. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നക്സൽ വർഗീസ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട്

ഡ്രൈവർ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ

സെൻകുമാറിനെ നിയമിക്കണമെന്ന ആവശ്യം