മരിച്ചയാളെ തന്റെ സഹോദരി വിവാഹം കഴിച്ചെന്ന് വ്യാജരേഖ

കൊച്ചി : മരിച്ചയാളെ തന്റെ സഹോദരി വിവാഹം കഴിച്ചെന്ന് വ്യാജരേഖയുണ്ടാക്കി സ്വത്തുക്കൾ തട്ടിയെടുത്തെന്ന കേസിൽ പ്രതികളായ പയ്യന്നൂർ ബാറിലെ അഭിഭാഷക കെ.വി. ഷൈലജ, ഭർത്താവ് പി. കൃഷ്‌ണകുമാർ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. തിരുവനന്തപുരത്ത് താമസിച്ചിരുന്ന തളിപ്പറമ്പ് സ്വദേശി പി. ബാലകൃഷ്‌ണൻ നായരുടെ സ്വത്ത് അഡ്വ. ഷൈലജയും ഭർത്താവും ചേർന്ന് കൈക്കലാക്കിയെന്നാണ് കേസ്. അഡ്വ. ഷൈലജയുടെ സഹോദരി ജാനകി ബാലകൃഷ്‌ണനെ വിവാഹം കഴിച്ചതായി വ്യാജരേഖയുണ്ടാക്കിയാണ് ഇവർ തട്ടിപ്പു നടത്തിയത്. ഷൈലജയുടെയും കൃഷ്‌ണകുമാറിന്റെയും നേതൃത്വത്തിൽ രോഗിയായിരുന്ന ബാലകൃഷ്‌ണനെ തിരുവനന്തപുരത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി പയ്യന്നൂരിലേക്ക് കൊണ്ടുപോകുന്ന വഴി കൊടുങ്ങല്ലൂരിൽ വച്ച് ബാലകൃഷ്‌ണൻ മരണമടഞ്ഞു. ഈ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് വിലയിരുത്തി പൊലീസ് പ്രതികൾക്കെതിരെ കൊലക്കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. എന്നാൽ തങ്ങൾക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ വെറും ഭാവന മാത്രമാണെന്നും രോഗിയായ ബാലകൃഷ്‌ണനെ നാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ ആംബുലൻസിൽ വച്ച് മരിച്ചതിന് കൊലക്കുറ്റം ചുമത്തിയത് നീതീകരിക്കാനാവില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽ വച്ച് സഹോദരിയായ ജാനകിയും ബാലകൃഷ്‌ണനുമായുള്ള വിവാഹം നടന്നിരുന്നു. ഇതു കളവല്ല. വിവാഹ സർട്ടിഫിക്കറ്റും മറ്റും വ്യാജമായി ഉണ്ടാക്കിയെന്ന ആരോപണം ശരിയല്ല. ബാലകൃഷ്‌ണൻ നായരുടെ ഇളയ സഹോദരനാണ് ഇത്തരം ആരോപണങ്ങൾക്കു പിന്നില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നക്സൽ വർഗീസ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട്

ഡ്രൈവർ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ

സെൻകുമാറിനെ നിയമിക്കണമെന്ന ആവശ്യം