ഡ്രൈവർ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ


കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുൻകൂർ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങി ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്നും സിംഗിൾബെഞ്ച് നിർദേശിച്ചു. ഹർജി പരിഗണിച്ചപ്പോൾ അപ്പുണ്ണിയെ ഇതുവരെ കേസിൽ പ്രതിയാക്കിയിട്ടില്ലെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചന തെളിയിക്കാൻ അപ്പുണ്ണിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. 
അറസ്റ്റിലായ ദിലീപിനെതിരെ പൊലീസിന് തെളിവൊന്നും കിട്ടിയില്ലെന്നും തന്നെയും നാദിർഷയെയും മാപ്പുസാക്ഷിയാക്കി ദിലീപിനെതിരെ തെളിവുണ്ടാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ അപ്പുണ്ണി ആരോപിച്ചിരുന്നു. പൊലീസ് പലതവണ ചോദ്യം ചെയ്തിരുന്നു. തന്നെ അറസ്റ്റ് ചെയ്ത് മൂന്നാംമുറ പ്രയോഗിക്കുമെന്ന് ആശങ്കയുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഹർജിയിലെ വാദത്തിനിടെ അഭിഭാഷകൻ ഇക്കാര്യം പറയുകയും ചെയ്തു. എന്നാൽ കേസിലെ മറ്റൊരു പ്രതി വിഷ്‌ണുവിനെ നേരിട്ടു കണ്ടതിലും പൾസർ സുനിയുടെ ജയിലിൽ നിന്നുള്ള കത്ത് കൈമാറിയതിലും അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് സംശയമുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നക്സൽ വർഗീസ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട്

സെൻകുമാറിനെ നിയമിക്കണമെന്ന ആവശ്യം